Jun 15, 2024

സംസ്ഥാന ലിറ്റിൽ കൈറ്റ് അവാർഡ്.. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ HS വീണ്ടും ഒന്നാം സ്ഥാനത്ത്


കൂമ്പാറ :
കൈറ്റിന്റെ
നേതൃത്വത്തിൽ നടപ്പാക്കുന്ന ലി ററിൽ കൈറ്റ്സ് പദ്ധതിയിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തു. അഞ്ചുവർഷത്തിലൊരിക്കൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്ന ഈ പദ്ധതിയിൽ തുടർച്ചയായി രണ്ടാം തവണയാണ് ഈ സ്കൂളിൻറെ വിജയത്തിളക്കം. മികച്ച പിടിഎ ക്കുള്ള അംഗീകാരവും തുടർച്ചയായി രണ്ട് തവണ സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരവും നേടിയെടുത്ത ഈ സ്കൂളിൽ എസ്എസ്എൽസി, എൻ എം എം എസ്, യു എസ് എസ് വിജയത്തിലും തിളങ്ങി നിൽക്കുകയാണ് .

പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്ന കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ വേറിട്ട പ്രവർത്തനങ്ങളാണ് ഈ അവാർഡിന് അർഹമാക്കിയത്. "സമൂഹം വിദ്യാലയത്തിലേക്ക് വിദ്യാലയം സമൂഹത്തിലേക്ക്" എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് വിദ്യാർഥികൾക്കിടയിലും സമൂഹത്തിലും നടത്തിയ നിരവധി പ്രവർത്തനങ്ങളായ ഐ ടി @ഗോത്ര ഗൃഹ, തൊഴിൽപരിശീലനം, സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടപ്പി ലാക്കിയ കൈത്താങ്ങ് പദ്ധതി, ക്യാമറ പരിശീലനവുമായി ബന്ധപ്പെട്ട നടത്തിയ ലെൻസ് പദ്ധതി,LK സേവന, LK കോർണർ, സൈബർ സേഫ്റ്റിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ, എഫ്എം റേഡിയോ, വിക്കി വില്ലേജ്, ന്യൂസ് റിപ്പോർട്ടിങ്, ഹാഡ് വേർ ട്രെയിനിങ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്. എല്ലാം വീഡിയോ ഡോക്യുമെൻററി ആക്കി ചിത്രീകരിച്ച് സ്കൂളിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന മലയോര മേഖലയിൽ നിന്നും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സ്കൂളായി മാറിക്കൊണ്ടിരിക്കുകയാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only