Jun 21, 2024

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ;അനുബന്ധ മത്സരങ്ങള്‍ ഇന്നുമുതൽ


കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്‌ മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് ഇന്ന് കോടഞ്ചേരിയില്‍ തുടക്കമാകും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് ഇന്ന് വൈകിട്ട് 5 മണിക്ക് ജില്ല പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.പി.ഗവാസ് കോടഞ്ചേരി സ്കൂള്‍ ഗ്രൗണ്ടില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ശനിയും ഞായറുമായി ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് ഈരൂട്ടിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കും. ശനിയാഴ്ച നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ സമ്മാനദാനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫും, 23 ഞായർ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ.എ.എസ്സും നിര്‍വ്വഹിക്കും. രണ്ട് കാറ്റഗറിയിലാണ് മത്സരങ്ങളും നടക്കുക.




ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനുബന്ധ മത്സരങ്ങള്‍ നടക്കുന്നത്. 22 ന് തന്നെ തിരുവമ്പാടിയില്‍ ചൂണ്ടയിടല്‍ മത്സരം, 29 ന് കോടഞ്ചേരിയില്‍ ഹോം സ്റ്റേ ടൂറിസത്തിന്റെ പരിശീലനം, 30 ന് തുഷാരഗിരിയില്‍ മഴ നടത്തം, ജൂലൈ 5,6,7 തിയ്യതികളില്‍ ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ് കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കും.ജൂലൈ 13 ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബോള്‍, 14 ന് മുക്കത്ത് കബഡി, 20 ന് പുതുപ്പാടിയില്‍ വടം വലി,ജൂലൈ 21,22,23 തിയ്യതികളില്‍ മലകയറ്റ പരിശീലനം കോടഞ്ചേരിയില്‍, ജൂലൈ 21 ന് നീന്തല്‍ മത്സരം എന്നിവ നടക്കും. കോഴിക്കോട്,കല്‍പ്പറ്റ,അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക് സൈക്കിള്‍ റാലി, കൂടരഞ്ഞിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി,കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് തുടങ്ങിയവയും മലബാർ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.




രാജ്യാന്തര കയാക്കിംങ്‌ മത്സരങ്ങൾക്കായി ഇരുവഞ്ഞി പുഴയിൽ തുഷാരഗിരി അഡ്വഞ്ചർ കയാക്കിംങ് അക്കാദമിയുടെ നേതൃത്വത്തിൽ പുഴയിൽ ട്രാക്ക് തെളിയിക്കൽ നടത്തി. പുഴയിലെ ആറ്റുവഞ്ചി മുൾപ്പടർപ്പ് എന്നിവയിൽ കുടുങ്ങി നിന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ നീക്കം ചെയ്തു. കഴിഞ്ഞവർഷം റാപ്പിഡ് രാജാ പട്ടം നേടിയ അമിത് താപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴ ശുചീകരിച്ചത്. തുടർന്ന് ചാലിപ്പുഴയിൽ കയാക്കിംങ്‌ താരങ്ങളുടെ പരിശീലനം നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only