തെരട്ടമ്മൽ എ എം യുപി സ്കൂളിൽ നൂറാം വാർഷികാഘോഷ പരിപാടികളുടെ പ്രാരംഭ പരിപാടികളിൽ ഒന്നായ മെഹന്തി ഫെസ്റ്റ് വളരെ ആവേശപൂർവ്വം നടന്നു.
രക്ഷിതാക്കളും കുട്ടികളും തമ്മിൽ നടന്ന മത്സരം മത്സരാർത്ഥികളുടെ ബാഹുല്യം കാരണം ശ്രദ്ധേയമായി .
തുടർന്ന് നൂറാം വാര്‍ഷിക ലോഗോ പ്രകാശനവും എൽ എസ് എസ്, യു എസ് എസ് വിജയികളുടെ അവാർഡ് ദാനവും, നൂറാം വാർഷികത്തിനു പേര് നിർദ്ദേശിച്ച ശ്രീമതി ലീല ടീച്ചർക്കുള്ള സമ്മാന ദാനവും നടന്നു. PTA പ്രസിഡന്റ് ടി പി അൻവർ ചടങ്ങ് ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ടികെ സുദീപൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. മാനേജർ എ എം ഹബീബുള്ള മാസ്റ്റർ , എംടിഎ പ്രസിഡന്റ് ഫാത്തിമ സുഹറ, പിടിഎ കമ്മറ്റിയംഗം ബഷീർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടിക്കു സമാപനം കുറിച്ചുകൊണ്ട് സ്കൂൾ കുട്ടികളുടെ ഒപ്പനയും അരങ്ങേറി.
Post a Comment