കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ തെയ്യപ്പാറ ഭാഗത്ത് കനത്ത നാശനഷ്ടം.തെയ്യപ്പാറ, പടുപുറം, കുരിശിങ്കൽ പ്രദേശങ്ങളിൽ നിരവധി കർഷകരുടെ കാർഷികവിളകൾ കാറ്റിനെ തുടർന്ന് നിലംപൊത്തി. എസ് ഡി കോളനിയിലെ ഒരു വീടിന്റെ മേൽക്കൂരയ്ക്കും കേടുപാടുകൾ പറ്റി.
നിരവധി വൈദ്യുത പോസ്റ്റുകളും തകരാറിലായി. ഇതിനെ തുടർന്നു വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.
നിരവധി കർഷകരുടെ റബ്ബർ തെങ്ങ് വാഴ തുടങ്ങിയ കാർഷിക വിളകൾക്കാണ് കനത്ത നാശനഷ്ടം നേരിട്ടിരിക്കുന്നത്. കാറ്റിൽ ചെരിഞ്ഞ തെങ്ങ് മറ്റൊരു തെങ്ങിന് മുകളിലേക്ക് തട്ടി നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.
Post a Comment