Jul 21, 2024

നിപ:കോഴിക്കോട് മെഡിക്കൽകോളേജിൽ സന്ദർശകർക്ക് വിലക്ക്


കോഴിക്കോട്:

നിപ രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ 14 കാരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഒരു പേവാർഡ് നിപ ഐസലേഷൻ വാർഡ് ആക്കി മാറ്റിയിട്ടുണ്ട്. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും രോഗിയുടെ കൂടെ ഒരാൾ എന്നത് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന മുഴുവൻ ആളുകളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിശ്‌കർഷിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only