മലബാർ റിവർ ഫെസ്റ്റിവൽ എന്ന ഇന്റർനാഷനൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ അനുബന്ധ പ്രോഗ്രാമുകളുടെ ഭാഗമായി കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന വേദിയായ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്തേക്ക് മലപ്പുറം ജില്ലയിലെ സൈക്കിൾ റൈഡർമാർ ആകർഷകമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. കെ എൽ ടെൻ പെഡലേഴ്സ് എന്ന സൈക്ലിംഗ് ക്ലബ്ബ് നേതൃത്വം കൊടുത്ത് സംഘടിപ്പിച്ച റാലി അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും രാവിലെ 7.30 ന് ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് നൗഷീർ കല്ലട അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് പൊതുമേഖല സ്ഥാപനമായ കേരള യുണൈറ്റഡ് ഇലക്ട്രിക്കൽസ് ചെയർമാൻ ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സുഹൂദ് മാസ്റ്റർ, ജമീല, കെ എൽ ടെൻ പെഡലേഴ്സ് ഭാരവാഹികളായ ഹാഷിർ, ജവാദ്, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, പി.ടി. ഹാരിസ് എന്നിവർ സംസാരിച്ചു.
കാരശ്ശേരിയിലും തിരുവമ്പാടിയിലും അതത് ഗ്രാമ പഞ്ചായത്തുകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പന്ത്രണ്ട് മണിയോടെ പുലിക്കയത്ത് എത്തിയ റൈഡേഴ്സിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. തുടർന്ന് അരിപ്പാറ ടൂറിസ കേന്ദ്രവും സന്ദർശിച്ച് തിരികെ യാത്ര തിരിച്ചു.
Post a Comment