Jul 7, 2024

ബഷീർ ദിനവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും അവിസ്മരണീയമാക്കി തെരട്ടമ്മൽ സ്കൂൾ

 
തെരട്ടമ്മൽ July 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് തെരട്ടമ്മൽ എ.എം.യു.പി സ്കൂളിലെ "ഓർമ്മയിലെ സുൽത്താൻ "എന്ന പരിപാടി വേറിട്ട അനുഭവമായി. ജംഷിദ് മാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് സുപ്രിയ ടീച്ചർ സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ സുധീപൻ മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരവും കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും നടന്നു. 
   
ഇതേ ദിവസം നടന്ന ആവേശ പൂർണ്ണമായ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ നസീഹ് സ്കൂൾ ലീഡറായും സിയ ഫാത്തിമ ഡെപ്യൂട്ടീ ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു തികച്ചും ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only