Jul 7, 2024

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു


കുവൈത്ത് സിറ്റി : ജൂലായ് 6, ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 5 ആയി.സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ. സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും 2 കുട്ടികളും ഇവരുടെ ഫ്ലാറ്റിനു തൊട്ടരികിൽ താമസിച്ചിരുന്ന അംഗ പരിമിതനായ ഒരാളുമാണ് മരണമടഞ്ഞത്.
തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ടാണ് മരണം സംഭവിച്ചത്.പരിക്കെറ്റവർ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിലാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only