മുക്കം: മുക്കം പെരുംപടപ്പിൽ പുതിയ ബീവറേജ് തുടങ്ങാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാനവ സൗഹൃദത്തിനും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട മുക്കത്തിന് ബിവറേജ് വരുന്നതോടെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും മാത്രമല്ല നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നയിടങ്ങളിൽ നിന്നും കുറഞ്ഞ അകലത്തിലാണ് നിർദ്ദിഷ്ട ബീവറേജ്. മാത്രമല്ല പ്രദേശവാസികൾ ഒറ്റക്കെട്ടായി ഇതിനെ എതിർക്കുന്നുമുണ്ട്.ഇത് തിരിച്ചറിഞ്ഞ് അധികൃതർ ബീവറേജ് ആരംഭിക്കാനുള്ള ശ്രമത്തിൽ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നൽകി
പ്രസിഡൻ്റ് വി.പി.എ ജലീൽ അധ്യക്ഷനായി ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ ട്രഷറർ നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, എം.കെ യാസർ, അറഫി കാട്ടിപ്പരുത്തി, എ.കെ റാഫി, പി.ഐ ജലീൽ സംസാരിച്ചു
Post a Comment