Jul 7, 2024

ശാന്തി നികേതനം സഞ്ചാരിയുടെ സ്മൃതിയിടം സന്ദർശിച്ചു


മുക്കം :

ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥികൾ മുക്കത്തെ എസ്.കെ പൊറ്റ കാടിൻ്റെ പേരിലുള്ള പാർക്ക് സന്ദർശിച്ചു. എസ്.കെ യുടെ നാടൻ പ്രേമം എന്ന കൃതിയ്ക്ക് പശ്ചാത്തലമായ ഇരുവഴിഞ്ഞി പുഴയോരത്തെ പാർക്കിൽ എത്തിയ കുട്ടികൾക്ക് പുതിയ അനുഭവം നൽകി.
9-ാം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ ശാന്തിനികേതനം എന്ന പാഠത്തിൻ്റെ ക്ലാസ് തല ചർച്ചയിലാണ് . എഴുത്തുക്കാരനായ എസ് കെ പൊറ്റ കാടിൻ്റെ നിറസാന്നിധ്യമായ മുക്കം സന്ദർശിക്കാനുള്ള തിരുമാനമുണ്ടായത്.
എസ്.കെ പാർക്കിൻ്റെ ചുമതല വഹിക്കുന്ന സലാം മാസ്റ്റർ കാരമൂല കുട്ടികളോട് സംസാരിച്ചു.
അധ്യാപകരായ ഉണ്ണികൃഷ്ണൻ, വിജിന, ബിന്ദു മോൾ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only