Jul 7, 2024

കൊയിലാണ്ടിയിൽ മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്തു


കൊയിലാണ്ടി: മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്തു. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടിവീണിരുന്നു.


രാത്രിയായതിനാല്‍ ആരും ആ ഭാഗത്തേക്ക് അധികം പോയിരുന്നില്ല. രാവിലെ പരിശോധിച്ചപ്പോഴാണ് കുറുക്കന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇ.ബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only