Jul 2, 2024

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി


കോടഞ്ചേരി : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് എൽ.പി & യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി.


1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം സ്കൂൾ സ്ഥാപിതമായി.75 വർഷങ്ങളായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകി,കലാകായിക ശാസ്ത്ര സാംസ്കാരിക മേഖലകളിലും കാർഷിക സംസ്കാരത്തിലും മികവും പെരുമയും പുലർത്തി അനർഗളം ജൈത്രയാത്ര തുടരുകയാണ് ഈ വിദ്യാലയം.

സ്കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡൻറ് ജെയ്സൺ കിളിവള്ളിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൽ ആലുങ്കൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി എ സ്വാഗതമാശംസിച്ചു. അധ്യാപക പ്രതിനിധി ഷേർലി വി ജെ, സീനിയർ അസിസ്റ്റൻ്റ് ജിജി എം തോമസ് എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only