Aug 31, 2024

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു: ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്: പീഡിപ്പിച്ച അയല്‍വാസിക്ക് 40 വര്‍ഷം തടവുശിക്ഷ


കല്‍പ്പറ്റ: പതിനഞ്ചുകാരി ഗർഭിണിയായി പ്രസവിച്ച കേസില്‍ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയല്‍വാസിയും പീഡിപ്പിച്ചതായി കണ്ടെത്തല്‍. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ 56 കാരന് കോടതി 40 വർഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.എസ്.എല്‍.സി. വിദ്യാർത്ഥിനിയായ പെണ്‍കുട്ടി 2023 ഒക്ടോബർ 12നാണ് മാനന്തവാടി ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ 56 കാരൻ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.


പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് തൻറെ പിതാവും പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയത് .പോലീസിന്റെ തുടരന്വേഷണത്തില്‍ 15 കാരിയുടെ കുട്ടിയുടെ പിതാവ് സ്വന്തം പിതാവ് തന്നെയാണന്ന് വ്യക്തമായി. ഇതേ തുടർന്ന് 56കാരന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അടുത്തയാഴ്ച വിചാരണ തുടങ്ങും. ഇതിനിടെയാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസിയുടെ വിചാരണ പൂർത്തിയാക്കി കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.

56 കാരനായ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും എത്രയും വേഗം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി വയനാട് ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി അനുവദിച്ച സമയം  അവസാനിക്കാൻ ഇരിക്കെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ( പോക്സോ ) ജഡ്ജി കെ എ ആന്റണി ഷെല്‍മാൻ പ്രതിയായ 56കാരനെ കുറ്റക്കാരൻ ആണെന്ന് കണ്ടു ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളില്‍ ആയി 40 വർഷവും ആറുമാസവും തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച്‌ തൊട്ടടുത്ത വീടിൻറെ പിറകുവശത്ത് വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ് പടിഞ്ഞാറത്തറ എസ് എച്ച്‌ ആയിരുന്ന ആർ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

എസ്.ഐ. ജോണി ലിഗറി, അസിസ്റ്റൻ്റ് എസ്.സി.പി.ഒ.മാരായ അനസ് ഉമ്മത്തൂർ, ഗീത, സി.പി.ഒ. ശ്യാമിലി, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി.സിവില്‍ പോലീസ് ഓഫീസർ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only