കോടഞ്ചേരി: 75 വർഷം പൂർത്തിയാക്കുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പുരോഗതിയുടെ നാഴികക്കല്ലുകൾ അനുസ്മരിച്ചുകൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളെയും പി.ടി.എ അംഗങ്ങളെയും അധ്യാപകരെയും സാക്ഷികളാക്കി,പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി.
പ്ലാറ്റിനം ജൂബിലി പ്രഖ്യാപന ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജിബിൻ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു.കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്,കെ.സി തങ്കച്ചൻ, മാത്യു കുമ്പപ്പിള്ളി, സിബി തൂങ്കുഴി,സ്റ്റാഫ് പ്രതിനിധി പ്രിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ വിദ്യാർത്ഥിനി ആര്യനന്ദയുടെ മനോഹര ഗാനം കാര്യപരിപാടികൾക്ക് മിഴിവേകി.
Post a Comment