കോഴിക്കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 27ന്(ചൊവ്വ) കാലത്ത് 11 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി പ്രൊഫ വര്‍ഗീസ് മാത്യു, പ്രവാസി ക്ഷേമ പ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. പുരസ്‌ക്കാര സമര്‍പ്പണം കാരശ്ശേരി ബാങ്ക് ചെയര്‍മാനും കെപിസിസി മുന്‍ സെക്രട്ടറിയുമായ എന്‍.കെ.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Post a Comment