Aug 31, 2024

കൂടരഞ്ഞിയിൽ പിതാവ് മകനെ കൊലപ്പെടുത്തി


കൂടരഞ്ഞി:ഇന്ന് പുലർച്ചെ കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ മദ്യലഹരിയിൽ പിതാവ് കുത്തിക്കൊലപ്പെടുത്തി.പുലർച്ചെ ഒരുമണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ധാരുണ കൊലപാതകം നടന്നത്.കൂടരഞ്ഞി പൂവാറൻതോട് ചേരിയാമ്പുറത്ത് ക്രിസ്റ്റി ജേക്കബ് (24) ആണ് മരിച്ചത്.
സംഭവത്തിൽ പിതാവ് ബിജു എന്ന് വിളിക്കുന്ന ചെറിയംപുറത്ത് ജോണിനേ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ ഒരു മണിയോടെ
ഉറങ്ങി കുടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

അമിതമായി മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only