Aug 15, 2024

കോടഞ്ചേരിയിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു


കോടഞ്ചേരി :
ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദേശീയപതാക ഉയർത്തി സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു


ഭാരത സർക്കാരിൻറെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിൽ ODF പ്ലസ് പദ്ധതി വഴി നടപ്പിലാക്കുന്ന ശൗചാലയങ്ങൾ മാലിന്യ സംസ്കരണം ഉപാധികൾ എന്നിവയെ കുറിച്ചും ജലജീവൻ പദ്ധതിയിലൂടെ മുഴുവനാളുകൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിനെ കുറിച്ചും വിവിധങ്ങളായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന സാമൂഹ്യ ഉന്നമനത്തിനായുള്ള പദ്ധതികളെക്കുറിച്ചും ഗ്രാമസഭയിൽ വിശദമായ ചർച്ചകൾ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷൻ ചേർന്ന പ്രത്യേക ഗ്രാമസഭയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ , ഷാജു ടി പി തെന്മലയിൽ, റോസമ്മ കൈത്തുങ്കൽ, സൂസൻ വർഗീസ് ' ലീലാമ്മ കണ്ടത്തിൽ, സിസിലി ജേക്കബ്, ചിന്നമ്മ മാത്യു, ഷാജി മുട്ടത്ത് ' റീന സാബു, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാംഗങ്ങൾ അംഗൻവാടി വർക്കേഴ്സ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only