Aug 27, 2024

മുക്കം അഗസ്ത്യമുഴിയിലെ ബീവറേജ് ഔട്ട്ലെറ്റ്: നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


മുക്കം : അഗസ്ത്യമുഴി പെരുമ്പടപ്പിൽ തുടങ്ങിയ ബീവറേജ് ഔട്ട്ലെറ്റിന് ജനാധിപത്യ മര്യാദകൾ മറികടന്ന് അനുമതി നൽകിയതിനെതിരെ മുക്കം നഗരസഭയിലെ യു.ഡി.എഫ്,വെൽഫെയർ പാർട്ടി കൗൺസിലർമാർ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബീവറേജ് ഔട്ട്ലെറ്റിന് ക്രമവിരുദ്ധമായി ലൈസൻസ് കൊടുത്തതിലും ജനാധിപത്യ മര്യാദകൾ ലംഘിച്ച് നഗരസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർപേഴ്സനും നടത്തിയ നീക്കങ്ങൾക്കെതിരെയുമാണ് ധർണ സംഘടിപ്പിച്ചത്. ഭൂരിപക്ഷം കൗൺസിലർമാരുടെയും അഭിപ്രായം മാനിക്കാതെ രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ നിർത്തി നടത്തിയ  ഗൂഢാലോചന ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാൻ വേണ്ടി നഗരസഭ ചെയർമാനെതിരെയും ഡെപ്യൂട്ടി ചെയർപേഴ്സനെതിരെയും  അവിശ്വാസപ്രമേയം കൊണ്ടുവന്നത് എന്തിനാണെന്ന് വിശദീകരിച്ചുകൊണ്ട് നടത്തിയ ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് അംഗം പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി  തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി, മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി സി കെ കാസിം,എം ടി അഷറഫ്,ഇ പി ബാബു, റംല ഗഫൂർ,ഇ കെ കെ ബാവ,എ എം അഹമ്മദ് കുട്ടി, കപ്പിയേടത്ത് ചന്ദ്രൻ,ഗഫൂർ കല്ലുരുട്ടി,സി ജെ ആന്റണി, അഡ്വ: ദിശാൽ, എ എം അബൂബക്കർ ഹാജി  റോയ് മാസ്റ്റർ,മജീദ് മാസ്റ്റർ കൊടുവള്ളി,എം സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭ കൗൺസിലർ മധു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ സ്വാഗതവും  വേണു കല്ലുരുട്ടി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only