മുക്കം:കാരശ്ശേരി പഞ്ചായത്ത് കുറ്റിപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഷമീർ ചാരിറ്റബിൾ ട്രെസ്റ്റും ആസ്റ്റർ ലാബ്സ് മുരിങ്ങപുറായിയും സംയുക്ത മായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം നിർവഹിച്ചു, ട്രസ്റ്റ് പ്രസിഡന്റ് സാദിഖ് കരീറ്റിപ്പറമ്പ് അധ്യക്ഷനായി
ഗ്രാമ പഞ്ചായത്ത് അംഗം ഇ പി അജിത്ത്. മുഖ്യ പ്രഭാഷണം നടത്തി , ജീവിതശൈലി രോഗങ്ങളെ കുറിച്ചും, ബോധവത്കരണ ത്തെ കുറിച്ചും ഡോക്ടർ ഹസ്ന ഷമീർ സംസാരിച്ചു,മുസ്‌തഫ.കെ പി നന്ദിയും പറഞ്ഞു,ഹനീഫ കുറ്റി പറമ്പ്, എംസി സിദ്ധീഖ്, എൽ ടി ബാവ ´പി ടി ഫാരിസ് , ബഷീർ, ടി മണിതുടങ്ങിയവർ നേതൃത്വം നൽകി നൂറ് കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു
Post a Comment