കൊടിയത്തൂർ: പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നീറ്റ് , കീം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവരെയാണ് ആദരിച്ചത്. വിദ്യാർത്ഥികളുടെ കൂടെ രക്ഷിതാക്കളെയും ചടങ്ങിൽ ആദരിച്ചത് ഹൃദയമായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കുടിയത്തൂർ, പ്രിൻസിപ്പാൾ എം എസ് ബിജു, ഹെഡ്മാസ്റ്റർ ജി സുധീർ, വാർഡ് മെമ്പർ ശംലൂലത്ത്, വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, എസ് എം സി ചെയർമാൻ എസ് എ നാസർ, ശരീഫ് അമ്പലക്കണ്ടി,സ്റ്റാഫ് സെക്രട്ടറി കെടി സലിം, മുൻ പ്രിൻസിപ്പൽ കമറുദ്ദീൻ, ഇർഷാദ് ഖാൻ ,ഫഹദ് ചെറുവാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment