സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമ്മൽ ബെന്നി
അന്തരിച്ചു.
ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്.
തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
2012ൽ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെയാണ് നടൻ ശ്രദ്ധ നേടിയത്. ചിത്രത്തിൽ കൊച്ചച്ചന്റെ വേഷത്തിലാണ് നിർമലെത്തിയത്. തുടർന്ന് ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.
കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Post a Comment