Aug 28, 2024

കെ.പി.കുട്ടികൃഷ്ണന്‍ നായരെ അനുസ്മരിച്ചു. അവാർഡ് ദാനവും നടത്തി.


മുക്കം.കാരശ്ശേരി:  
സാമൂഹ്യപരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.
കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 
 കാരശ്ശേരി ബാങ്ക് ഓഡിറ്റോ
റിയത്തില്‍ നടത്തി.

 കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക സമിതി സംഘടിപ്പിച്ച
പരിപാടിയിൽ മുൻ കെ.പി.സി.സി. സെക്രട്ടറിയും കാരശ്ശേരി ബാങ്ക് ചെയർമാനുമായ എൻ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.പി.കുട്ടി
കൃഷ്ണന്‍ നായര്‍ സ്മാരക അവാർഡ് നേടിയ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി പ്രൊഫ: വര്‍ഗീസ് മാത്യു, പ്രവാസി ക്ഷേമ പ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരെ കാഞ്ച
നമാല പൊന്നാട അണിയിച്ചു.

എൻ.കെ. അബ്ദുറഹിമാൻ
പുരസ്‌ക്കാരങ്ങൾ വിതരണം
ചെയ്തു.
കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക സമിതി പ്രസിഡൻ്റ്
പി.ഗംഗാധരൻ നായർ അധ്യ
ക്ഷനായി.സെക്രട്ടറി എസ്. എം.രാജേഷ്,മാധ്യമ പ്രവർ
ത്തകൻ എ.പി,മുരളീധരൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ ,പി.അനിൽ ബാബു,
എം.കെ.ബീരാൻ, സ്നേഹരാജ്, 
എം.പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാ
ക്കൾ മറുപടി പ്രസംഗം നടത്തി.

ഫോട്ടോ:
കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ 
അനുസ്മരണവും അവാർഡ് ദാനവും കാരശ്ശേരി ബാങ്ക് ചെയ
ർമാൻ എൻ.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only