Aug 21, 2024

തിരുവമ്പാടിഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകയായി നാലാം ക്ലാസ് വിദ്യാർത്ഥിനി ഡിന വിൽസൺ


തിരുവമ്പാടി:ചിങ്ങം ഒന്ന് കർഷകദിനത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകർക്കുള്ള കൃഷിഭവന്റെ അവാർഡ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസനിൽ നിന്നും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഡിന വിൽസൺ ഏറ്റുവാങ്ങി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിൽ അച്ഛനോടൊപ്പം സഹായിയായി ഡിന എപ്പോഴും ഉണ്ട്. വനിത കർഷകക്കുള്ള അവാർഡ് നേടിയ അമ്മയോടൊപ്പം വീട്ടിലെ കൂൺ കൃഷിയിലും പങ്കാളിയാകുന്ന ഡിന നാടിന് അഭിമാനമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only