തിരുവമ്പാടി : കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് പുല്ലൂരാംപാറ സ്വദേശിയായ വിമുക്തഭടൻ മരിച്ചു. പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (49) ആണ് മരിച്ചത്.
പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് എയർപോർട്ട് ജീവനക്കാരനാണ്
കെ എസ് ആർ ടി സിക്ക് അടിയിൽ ബൈക്ക് യാത്രികൻ അക്കപ്പെട്ടത് കണ്ട് പ്പെട്ടന്ന് ബ്രേക്ക് ചെയ്‌ത സ്വകാര്യ ബസ്സിന് പിറകിൽ ഇന്നോവ കാർ ഇടിച്ച് മുൻഭാഗം തകരുകയും ചെയ്തു.
Post a Comment