കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിൽ PTA യുടെ നേതൃത്വത്തിൽ വായന കളരി ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് ശ്രീ അജു പ്ലാക്കാട്ട് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോബിൻ കണ്ണാട്ടിന് ദീപിക പത്രം കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ദീപിക പത്രം ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞിയും മാതൃഭൂമി പത്രം ശ്രീ ബോബി വർഗീസും (PTA പ്രസിഡണ്ട് ) ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി മൂന്ന് മലയാള മനോരമ പത്രങ്ങളും ഒരു ദീപിക പത്രവും ഒരു മാതൃഭൂമി പത്രവും പിടിഎ സ്പോൺസർ ചെയ്തു. ലിസ ഹോസ്പിറ്റൽ തിരുവമ്പാടി, ശ്രീ ടോണി ആന്റണി, ഒരു MPTA എക്സിക്യൂട്ടീവ് അംഗം എന്നിവരാണ് മലയാള മനോരമ പത്രങ്ങൾ സ്പോൺസർ ചെയ്തത്.
Post a Comment