തിരുവമ്പാടി കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലും, കോഴിക്കോട് വാണിമേൽ ഗ്രാമ പഞ്ചായത്തിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗം നടത്തി.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തമാണ് രണ്ട് പ്രദേശത്തും ഉണ്ടായത്. നഷ്ടത്തിൻ്റെ കണക്ക് അതിഭീകരമാണ് , ജീവൻ നഷ്ടപെട്ടവരുടെ ബന്ധുക്കളെയും വീടും സ്വത്തും കൃഷി ഇടവും
നഷ്ടപെട്ടവരെയും പൊതുസമൂഹത്തോടൊപ്പം ചേർന്നു നിന്നുകൊണ്ട് അവർ തഴയപെട്ടു പോകാതെ ഒപ്പംചേർത്തുപിടിച്ച് പുനരധിവാസത്തിൻ്റെ ഏതാവശ്യത്തിനും കർഷക കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ദുരന്തത്തിൽ മരണപെട്ട് പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് കർഷക കോൺഗ്രസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ഹബിബ്തമ്പി പ്രസംഗിച്ചു,
ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷതവഹിച്ചു, ദേശീയ കോർഡിനേറ്റർ മാഞ്ചുഷ് മാത്യു ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, ജില്ലാ വൈസ്പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം,എ എസ് ജോസ്, അഗസ്റ്റ്യൻ മഠത്തിപറമ്പിൽ, തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ, യു ഡി എഫ് ചെയർമാൻ റ്റി ജെ കുര്യാച്ചൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണൽ ലിസി മാളിയേക്കൽ, മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ജോസ് പെരുമ്പള്ളി, സജി കൊച്ചു പ്ലാക്കൽ, ഹനീഫആച്ചപറമ്പിൽ,
ടോമി കൊന്നക്കൽ, പ്രസംഗിച്ചു.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ, ഗോപിനാഥൻ മുത്തേടത്ത്, വിൽസൻ തറപ്പിൽ , ബിനു സി കുര്യൻ, ജോർജ്പാറെ കുന്നത്ത്,ഫിലിപ്പ് തോമസ് ,മണ്ഡലം പ്രസിഡണ്ട്മാരായ സജോ പടിഞ്ഞാറെ കൂറ്റ്, വിനോദ് ചെങ്ങളം തകിടിയിൽ, കുര്യൻ ജോസഫ്, സാബു അവണ്ണൂർ , ലൈജു
അരീപ്പറമ്പിൽ,കുര്യൻ കളപ്പുരക്കൽ,പുരുഷൻനെല്ലിമൂട്ടിൽനേതൃത്വം നല്കി ചടങ്ങിൽ നിയോജക മണ്ഡലം സെക്രട്ടറി ബേബിച്ചൻ കൊച്ചു വേലിക്കകത്ത് സ്വാഗതവും ബാബുപട്ടരാട്ട് നന്ദിയും പറഞ്ഞു.
=========
Post a Comment