കൂമ്പാറ :-മുക്കം ഉപജില്ലാ സപക് താക്രോ, ടേബിൾ ടെന്നീസ് സ്കൂൾ ഗെയിംസിന് കൂമ്പാറ ഫാത്തിമാബി എച്ച് എസ് എസ് ആഥിത്യം വഹിച്ചു . സപക്താക്രോ ആൺ കുട്ടികളുടെ വിഭാഗത്തിൽ mkhmmo യും പെൺകുട്ടികളുടെ വിഭാഗത്തിൽ കൂമ്പാറ ഫാത്തിമാബി എച്ച് എസ് എസും ജേതാക്കളായി.
ടേബിൾ ടെന്നീസ് സീനിയർ വിഭാഗത്തിൽ ചേന്നമംഗലൂർ HSS കപ്പുയർത്തി.
പരിപാടിയിൽ ഫാത്തിമാബി HSS ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സ്വാഗതവും പ്രിൻസിപ്പൽ അബ്ദുൽ നാസർ ചെറുവാടി ഉദ്ഘാടനവും നിർവ്വഹിച്ചു.
ഉപജില്ല കായികാധ്യപക സെക്രട്ടറി ഷാജി ജോൺ,സീനിയർ അസിസ്റ്റന്റ് ബീനടീച്ചർ, കായികാദ്ധ്യാപകൻ റിയാസത്തലി എന്നിവർ ആശംസകളും നാസർ മാസ്റ്റർ വയനാട് നന്ദിയും പറഞ്ഞു.
Post a Comment