Sep 13, 2024

അനിയന്‍റെ മകളോട് പലതവണ ലൈംഗികാതിക്രമം; ചെറുതോണി സ്വദേശിക്ക് 11 വർഷം തടവും 1,20,000 രൂപ പിഴയും.


ഇടുക്കി : സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയെന്ന കേസിൽ പ്രതിക്ക് 11 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി ചെറുതോണി സ്വദേശിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷരീഫ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. 2021 ലും 2022 ലുമാണ് കേസിനസ്പദമായ രണ്ട് സംഭവങ്ങൾ ഉണ്ടായത്. 

പെൺകുട്ടിയുടെ പിതാവിന്‍റെ ജേഷ്ഠനായ പ്രതി ഒരു തവണ പെൺകുട്ടിയുടെ വീട്ടിൽ വച്ചും, മറ്റൊരു തവണ പ്രതിയുടെ വീട്ടിൽ വച്ചുമാണ് അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.  

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ അഞ്ച് വർഷം തടവ് അനുവദിച്ചാൽ മതി. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only