ഓണസമൃദ്ധി കർഷക ചന്ത 2024 സെപ്റ്റംബർ 11 മുതൽ 14 വരെ നടക്കുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു . കാരശ്ശേരി ഗ്രാമ പഞ്ചാത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മെമ്പർമാർ കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ എന്നിവർ പങ്കെടുത്തു. ചന്തയിൽ കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കർഷകരുടെ നാടൻ പച്ചക്കറികൾ , മൂല്യ വർദ്ധിത ഉല്പന്നങ്ങൾ, ചെണ്ടുമല്ലി പൂക്കൾ തുടങ്ങിയവ വില്പനക്കുണ്ടാകും
Post a Comment