Sep 30, 2024

വൈദ്യുതി ചാർജ് വർധന ഉടൻ


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈകാതെ ഉത്തര വിറക്കിയേക്കും. ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയ്ക്കു ശേഷം നിരക്ക് വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവുണ്ടാകു മെന്നാണ് വിവരം.


നിലവിലെ നിരക്കിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. തുടർന്ന് ഈ മാസം 30 വരെയും പിന്നീട് ഒക്ടോബർ 31 വരെയോ നിലവിലെ നിരക്ക് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെഎസ്ഇ ബി ആവശ്യപ്പെട്ട നിരക്ക് അനുവദിക്കാൻ സാധ്യതയില്ല. പ്രത്യേക സമ്മർ താരിഫ് എന്ന കെഎസ്ഇബിയുടെ ആവശ്യവും കമ്മീഷൻ പരിഗണി ച്ചേക്കാനിടയില്ല.

പൊതുതെളിവെടുപ്പിൽ അടക്കം കെഎസ്ഇബിക്കെതി രേ വലിയ വിമർശനവും പ്രതി ഷേധവുമാണ് ഉപയോക്താക്കൾ ഉയർത്തുന്നത്. തെളിവെടുപ്പുകളിൽ ലഭിച്ച കണക്കുകളും നിർദേശങ്ങളും കമ്മീഷ൯ പരിഗണിച്ചുവരികയാണ്. തെളിവെടുപ്പിൽ ഉപയോക്താക്കൾ ഉയർത്തിയ ആരോപണ ങ്ങളിലടക്കം കെഎസ്ഇബി വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

2024-25ൽ യൂണിറ്റിന് 30.19 പൈസയുടെ വർധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. സമ്മർ താരിഫായി ജനുവരി മുതൽ മേയ് വരെ യൂണിറ്റി ന് 10 പൈസ അധികവും ആ വശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയത്.

റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച 2022-2027 കാലയളവിലെ വരവു കമ്മി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ഇബി നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ടത്. അതിനാൽ തന്നെ നിരക്കുവർധ നയുണ്ടാകും. എന്നാൽ കെ എസ്ഇ ബിയുടെ ശിപാർശ മുഴുവനായും അംഗീകരിക്കാനും സാധ്യതയില്ല.

2023ൽ നാല് വർഷത്തെ നിരക്ക് പരിഷ്‌കരണ ശിപാർശ യാണ് കെഎസ്ഇബി നൽകിയതെങ്കിലും എട്ടു മാസത്തേക്ക് മാത്രമാണ് കമ്മീഷൻ പരിഷ്കരണം നടപ്പിലാക്കിയത്. ഇത്തവണ 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെയു ള്ള കാലയളവിലേക്കാണ് കെ എസ്‌ഇബി നിരക്കുവർധന ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, 2023-2024 വർഷത്തെ കെഎസ്ഇബിയുടെ പ്രകടന റിപ്പോർട്ട് നവം ബർ 30 ന് മുൻപ് സമർപ്പിക്കാൻ കമ്മീഷൻ നേരത്തേ നിർദേശിച്ചിരുന്നു. 2025 ലെ നിരക്ക് പരിഷ്കരണം ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷം മതിയെന്ന് കമ്മീഷൻ തീരുമാ നിക്കാനുമിടയുണ്ടെന്നാണ് വിവരം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only