ഈങ്ങാപ്പുഴ ദാറു തഖ് വയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന റബീഹ് ക്യാമ്പയിൻ കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസർ ഹയ്യ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾക്കപ്പുറം ലോകത്തിന് വിമോചനമായി വന്ന തിരുനബി പ്രവാചകൻ (സ) യുടെ ദർശനവും കാഴ്ചപ്പാടുകളും പുതിയ യുഗവും തുലമുറയും രക്ഷയുടേയും വിമോചനത്തിൻ്റെ വഴിയായി സ്വീകരിക്കുകയാണെന്നും കാലികമായി പ്രവാചകൻ്റെ ദർശനം നിലകൊള്ളുന്നത് ഇസ്ലാമിൻ്റെ സമകാലിക അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് ബാഖവി അൽ ഹൈതമി വാവാട് അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സാലിഹ് നിസാമി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. പി എം മുഹമ്മദ് ഹാജി,കെ പി സുലൈമാൻ ബാഖവി, അഡ്വക്കറ്റ് പി സി നജീബ്, ടി കെ ഹംസ ഹാജി, ബഷീർ മണൽവയൽ,സൂപ്പി മുസ്ലിയാർ, ടി കെ സുഹൈൽ, അഷ്റഫ് പൂലോട്, സിദ്ദീഖ് എലോക്കര, മനാഫ് അൽ ഹാദി, ആർ കെ മൊയ്തീൻ കോയ,ഹാഫിള് സാബിത്ത് ഗസ്സാലി ഹാഫിള് സിയാദ് യമാനി ഹാഫിള് ഉസാമാ ബീഹാർ എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ പരിപാടികൾ പി കെ അബ്ദുൽ കഹാർ വിശദീകരിച്ചു. ഒതയോത്ത് അഷ്റഫ് സ്വാഗതവും അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.
Post a Comment