Sep 7, 2024

കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണവും ദിവ്യകാരുണ്യ ആരാധനയും നാളെ സമാപിക്കും


കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും നാളെ സമാപിക്കും. സെപ്റ്റംബർ 1 ന് ആരംഭിച്ച മരിയൻ ധ്യാനം നയിച്ചത് ഗാനരചിതാവും ഗായകനുമായ ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലാണ്.

സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടു കുർബാന തുടർന്ന് മരിയൻ ധ്യാനം സമാപിക്കുന്നതാണ്.തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only