കോടഞ്ചേരി : താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് തുടക്കമായി.റെക്ടർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ കൊടിയേറ്റി.എട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെയാണ് സമാപിക്കുന്നത്.
തിരുനാൾ ദിനമായ എട്ടാം തീയതി ഒഴികെ എല്ലാദിവസവും രാവിലെ ആറിനും തുടർന്ന് 11നും വൈകിട്ട് അഞ്ചുമണിക്കും വിശുദ്ധ കുർബാന.ഉച്ചയ്ക്ക് 12ന് മരിയൻ പ്രഭാഷണം,വൈകിട്ട് അഞ്ചുമണിക്കുള്ള കുർബാനയെ തുടർന്ന് ഗാന ശുശ്രൂഷ,മരിയൻ ധ്യാനം, തുടർന്നുള്ള സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും ജപമാലയും നടക്കും.
Post a Comment