കൂടരഞ്ഞി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു.2025 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിൻ്റെ ആദ്യപടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത് 'ക്യാമ്പ് മുൻD C C പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ നയരേഖ അവതരിപ്പിച്ചു.
KPCC മെമ്പറും തിരുവമ്പാടി നിയോജക മണ്ഡലം ചാർജ്ജുള്ള ഹബീബ് തമ്പി ഭാവി പരിപാടികൾക്കുള്ള കലണ്ടർ അവതരിപ്പിച്ച് സംസാരിച്ചു. മുക്കം ബ്ലോക്കിൻ്റെ ചാർജ് വഹിക്കുന്ന DCC വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യു ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുക്കം ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ മുനീർ ഗോതമ്പ് റോഡ്: ജോയ്മാസ്റ്റർ പന്തപ്പിള്ളിൽ എന്നിവർ സംസാരിച്ചു.
സണ്ണി പെരികിലം തറപ്പേൽ വയനാട് മുണ്ടക്കൈ ചൂരൽമല കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പാതിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജോർജ്ജ് തറപ്പേൽ നന്ദി അറിയിച്ചു.
തിരുവമ്പാടി ലേഖകൻ പ്രതീഷ് ഉദയൻ
Post a Comment