Sep 16, 2024

തൈറോയ്ഡ് ഉള്ള ആൾകാർ ഗോതമ്പു ഒഴിവാക്കണം


മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.  ഹൈപ്പോയെങ്കില്‍ കുറവ് ഹോര്‍മോണ്‍, ഹൈപ്പറെങ്കില്‍ കൂടുതല്‍. രണ്ടും പ്രശ്‌നമാണ്. കൂടുതല്‍ ഹൈപ്പോതൈറോയ്ഡാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കാണ് ഇതു കൂടുതലുണ്ടാകുന്നത്. കാരണം സിംപിളാണ്, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. സാധാരണ എല്ലവരിലും കണ്ടു വരുന്ന ഒരു രോഗം തന്നെയാണ് ഇത്. 


തടി, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചപ്പാത്തി. നമ്മുടെ കണ്ണില്‍ പൊതുവേ ആരോഗ്യകരമായ ഭക്ഷണമാണ്. ധാരാളം നാരുള്ള ഭക്ഷണമാണ്. ഇതില്‍ ഗ്ലൂട്ടെന്‍ അടങ്ങിയതു കൊണ്ടു  ഗോതമ്പു കൊണ്ടുള്ള ഒരു ഭക്ഷണവും തൈറോയ്ഡിന് നല്ലതല്ല. തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ക്ക് ഗ്ലൂട്ടെന്‍ ഇന്‍ടോളറന്‍സ് എന്ന അവസ്ഥയുണ്ട്. ഗ്ലൂട്ടെന്‍ ഇന്‍ടോളറന്‍സ് എന്ന ഈ അവസ്ഥ ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്കും ഉണ്ടാകാം. അതായത് ഇവര്‍ക്ക് ഇത്തരം ഭക്ഷണം, ചപ്പാത്തി പോലെ ഗ്ലൂട്ടെന്‍ ടോളന്‍സണ്ടാകുന്ന ഗോതമ്പു ഭക്ഷണം ദഹന പ്രശ്‌നങ്ങളുണ്ടാക്കാം. എന്നാല്‍ ദഹന പ്രശ്‌നങ്ങളില്ലെങ്കില്‍ ഗ്ലൂട്ടെന്‍ ഇന്‍ടോളെറന്‍സ് ശരീരം കാണിയ്ക്കുന്നുവെങ്കില്‍ ഇതിന് തൈറോയ്ഡ് എന്ന കാരണം കൂടിയുണ്ടാകാം.  

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only