Sep 22, 2024

സംസ്ഥാനതല പ്രസംഗ സാക്ഷരത ക്യാമ്പയിൻ ആരംഭിച്ചു.


കോഴിക്കോട്:ലെറ്റ്സ്‌ സ്കൂൾ ഓഫ് പബ്ലിക് സ്പീകിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന

പ്രസംഗ സാക്ഷരത ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സൗഹൃദം സംഗീതവേദി ഹാളിൽ പ്രമുഖ എഴുത്തുകാരൻ പി.കെ പാറക്കടവ് നിർവഹിച്ചു. പ്രസംഗപരിശീലകനും 
ലെറ്റ്‌സ് ഡയറക്ടറുമായ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു. എ.കെ അജയൻ അധ്യക്ഷത വഹിച്ചു.

നിരവധി പേരുടെ അനുഭവങ്ങളിൽ നിന്നും അതുല്യ പ്രതിഭകളുടെ പ്രഭാഷണ പരിസരത്ത്  നിന്നും ക്രോഡീകരിച്ചെടുത്ത ലക്ഷ്യവേധിയായ 
ടിപ്സുകളിലൂടെ അനായാസം പഠിതാക്കളെ പ്രസംഗകരാകുവാൻ പ്രാപ്തരാക്കുന്ന  
പരിശീലന പരിപാടിയായ'ലെറ്റ്‌സ് 'ഒ.ഇ.പി യുടെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്   ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഏകദിന ദൈർഘ്യമുള്ള ലെറ്റ്സ് ഒ.ഇ.പി പരിശീലന പരിപാടിയുടെ സെഷനുകൾ തുടക്കക്കാരായ പ്രസംഗപഠിതാക്കൾക്ക് പ്രത്യേകം ഉപകാരപ്പെടുന്ന രൂപത്തിൽ ക്രമീകരിച്ചതാണ് 

പ്രസംഗിച്ച്  തുടങ്ങണമെന്ന്   ആഗ്രഹിക്കുന്നവർ മുതൽ തരക്കേടില്ലാതെ പ്രസംഗിക്കുന്ന,എന്നാൽ പ്രസംഗകലയിൽ നിലവിലുള്ള തലത്തിൽ നിന്നും കുറേക്കൂടി ഉയരെ ശോഭിക്കണമെന്ന്  ആഗ്രഹിക്കുന്നവർക്ക് വരെ ലെറ്റ്സ് ഒ.ഇ.പി പരിശീലനം സഹായകരമാവുന്നുണ്ട്.

ഒറേറ്ററി ലിറ്ററസി ക്യാൻപയിൻ (ഒ.എൽ.സി )
സംഘടിപ്പിക്കുന്നത് പ്രസംഗകലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് 
ലെറ്റ്സ്‌ സ്കൂൾ ഓഫ് പബ്ലിക് സ്പീകിംങ് 
ഭാരവാഹികൾ പറഞ്ഞു.


ചീഫ് കോർഡിനേറ്റർ മുജീബ് എം,പ്രോഗ്രാം മാനേജർ സകരിയ എം.കെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only