എൻ.എസ്.എസ് യൂണിറ്റ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ, എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കേരള പോലീസിൻ്റെ പോൾ ആപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 1 മണി വരെ രക്തദാന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി 'ജീവദ്യുതി' എന്ന പേരിൽ നടത്തുന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിക്കും.കോടഞ്ചേരി സി.ഐ പ്രവീൺ കുമാർ കെ.പി മുഖ്യ പ്രഭാഷണം നടത്തും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു 'ജീവദ്യുതി രക്തദാന ക്യാംപ്' വിശദീകരണം നടത്തുന്നതാണ്.
കൂടാതെ ക്യാൻസർ രോഗികൾക്കായുള്ള ' *കേശദാനം പദ്ധതി*' ഇതോടൊപ്പം നടത്തുന്നു.(കുറഞ്ഞത് 30cm നീളമുള്ള മുടി തലേ ദിവസം ഷാംപു ഇട്ട് കഴുകി വൃത്തിയാക്കിയത്).
'രക്തദാനം മഹാദാനം' എന്ന മഹത്തായ ആശയത്തെ മുൻനിർത്തി സേവന സന്നദ്ധരായ ഒരു പറ്റം സുമനസ്സുകളുടെ ഒത്തുചേരൽ.പ്രസ്തുത ക്യാമ്പിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Post a Comment