കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം' *A Coconut tree* ' എന്ന അനിമേഷൻ ചിത്രത്തിന് ദേശീയ പുരസ്കാരം നേടിയ ജോഷി ബെനഡിക്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.കോടഞ്ചേരി സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിക്കുന്നതാണ്.
യുവജനോത്സവ പരിപാടിക്ക് മുന്നോടിയായി 'ഒരു കുടുംബവും തെങ്ങും' തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കിയ അനിമേഷൻ ചിത്രം 'എ കോക്കനട്ട് ട്രീ' യുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്.ഉദ്ഘാടന കർമ്മത്തിനു ശേഷം ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി ബെനഡിക്ടിനെ പൊന്നാടയണിയിച്ച് മെമൻ്റൊ നൽകി ആദരിക്കുന്നതാണ്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതാണ്.
Post a Comment