Sep 24, 2024

കൂടരഞ്ഞിയിൽ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി


കൂടരഞ്ഞി : ഹെൽത്തി കേരള,മാലിന്യ മുക്തം നവകേരളം പദ്ധതികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻ്റെയും പഞ്ചായത്ത്‌ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ന്റെയും നേത്യത്വത്തിൽ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി കൂമ്പാറ, മരഞ്ചാട്ടി, ആനയോട് ഭാഗങ്ങളിലാണ് ശുചിത്വ പരിശോധന നടത്തിയത്. പഞ്ചായത്ത് ലൈസൻസ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ്, പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഹരിത കർമ്മ സേന കാർഡ്, പുകയില നിരോധന ബോർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ചു കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി, COTPA act പ്രകാരം 4 കടകൾക്ക് ഫൈൻ ചുമത്തി, കുടുംബാരോഗ്യം ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ സി പരിശോധനക്ക് നേതൃത്വം നൽകി ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ, JHI മാരായ സന്ദീപ്,രിതേഷ്, വർഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു,


  തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന തുടരുമെന്നും വൃത്തി ഹീനമായ സാഹചര്യത്തിലും, ലൈസെൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങക്കെതിരെയും കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only