Sep 24, 2024

തെളിമ പദ്ധതിയും എൻ എസ് എസ് ദിനവും വ്യത്യസ്ത മാക്കി കൊണ്ട് ആനയാംകുന്ന് എൻ.എസ് എസ് യൂണിറ്റ് .


മുക്കം:
ആനയാംകുന്ന് : പഠന പ്രവർത്തനം ലളിതമാക്കുന്ന പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് മുന്നോട്ട് വച്ച പദ്ധതിയാണ് *തെളിമ* .  കുട്ടികൾ അടിസ്ഥാന പരമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിലെ പ്രധാന ഭാഗങ്ങൾ ചിത്രങ്ങളായും, സൂത്രവാക്യങ്ങളായും, പ്രധാന സൂചകങ്ങളായും സ്കൂൾ മതിലുകളിൽ ആലേഖനം ചെയ്തായിരുന്നു
വി. എം. എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വോളണ്ടിയേഴ്സ് തെളിമ പദ്ധതി ആവിഷ്കരിച്ചത്. എൻ എസ് എസ് വോളണ്ടിയേഴ്സ് ആയ ഫഹ്‌മിദ തസ്നീം , ജന്ന ഫാത്തിമ, ദിൽഷ ഫാത്തിമ, സഫ ഷെറിൻ, അൻഷി റഹ്‌മാൻ, ദിൽഫ,ഇർഫാൻ ആഷിഖ്, അദ്നാൻ പി.സി , അമൽ വി സി, പിസാലൊ ഷാനവാസ്, മഹാസ് റഹ്‌മാൻ, ബിൻഷാദ് ബഷീർ എന്നിവരുടെ കരവിരുതായിരുന്നു മതിലുകളിൽ തെളിമ യായ് പതിഞ്ഞത്. പദ്ധതി എൻ എസ് എസ് ദിനമായ സെപ്തംബർ 24 ന് സ്കൂൾ പ്രിൻസിപ്പാൾ ലജ്ന പി.പി  സ്വാഗതമാശംസിച്ച് സംസാരിച്ച പരിപാടിയിൽ പതാക ഉയർത്തി കൊണ്ട്  ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വോളണ്ടിയേഴ്സിൻ്റെ  ആത്മാർത്ഥമായ സേവന സന്നദ്ധതയെയും കഠിനാധ്വാനത്തെയും കഴിവുകളെയും ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ഘാടകൻ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ശേഖർ, മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ , എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ.വി നസീറ നന്ദി അർപ്പിച്ചു കൊണ്ട്  ഔദ്യോഗിക ചടങ്ങുകൾ  അവസാനിപ്പിച്ചു. ശേഷം കാമ്പസിൽ എൻ എസ് എസ് ദിനാചരണത്തിൻ്റെ ഭാഗമായി *ഫുഡ് മാജിക് സ്പോട്ട്*  നിർമ്മിക്കുകയും വോളണ്ടിയേഴ്സ് വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്ന വ്യത്യസ്ത വിഭവങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കിടയിലൂടെ പെട്ടെന്ന് ചോദ്യം ചോദിച്ച് ഉത്തരം നൽകുന്ന പ്രോഗ്രാമായി *Quick Quiz* സംഘടിപ്പിക്കുകയും സമ്മാന ദാനം നടത്തുകയും ചെയ്തു. അങ്ങനെ ഏറെ മൂല്യമുള്ള ഒരു ദിവസമായി ഓർമ്മയിൽ സൂക്ഷിക്കാൻ ഈ ഒരു എൻ എസ് എസ് ദിനം കൊണ്ട് വോളണ്ടിയേഴ്സിന് സാധിച്ചു.

TEAM NSS 
UNIT 22 
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only