കോടഞ്ചേരി : കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ദന്ത രോഗ വിഭാഗം, നേത്രരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം കുട്ടികൾക്ക് ലഭിച്ചു.
മുഴുവൻ കുട്ടികളെയും ഡോക്ടർമാർ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.ജാബിർ മുക്കം കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സെടുക്കുകയും പ്രഥമ ശുശ്രൂഷ നൽകേണ്ട വിധം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
പരിപാടികൾക്ക് പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ, വൈസ് പ്രിൻസിപ്പൽ ജിസി.പി. ജോസഫ്, പി ടി എ പ്രസിഡന്റ് ബിബിൻ തോമസ് കുന്നത്ത്, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment