Sep 7, 2024

KSEB പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി ബോർഡ്






തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി ബില്ലില്‍ ശുചിത്വ സന്ദേശം ഉള്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓഫീസുകളില്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശം നല്‍കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only