Sep 26, 2024

ഫാം ടൂറിസം: ജില്ല പഞ്ചായത്തിന്റെ അഭിമാന പദ്ധതി - ഷീജ ശശി


കൂടരഞ്ഞി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റിയും , ( കാഫ്റ്റ് ) ത്രിതല പഞ്ചായത്തുകളും , കേരള കൃഷി വകുപ്പും സംയുക്തമായി

ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി നടത്തുന്ന ദ്വിദിന ഫാം ടൂറിസം സെമിനാർ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി.


കേരളത്തിൽ ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് ഫാം ടൂറിസത്തിനായി ഒരു പദ്ധതി രൂപീകരിക്കുന്നത്. 

ഈ പദ്ധതിയുടെ ഭാഗമായി ഫാം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കും, പുതുതായി ഫാം ടൂറിസം രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി ആണ് ഈ രണ്ടു ദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ് 
മുഖ്യാതിഥിയായി. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി. പി ജമീല, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, കുടരഞ്ഞി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ജോസ് , വി.എസ് രവീന്ദ്രൻ , വാർഡ് അംഗങ്ങളായ ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, മോളി തോമസ് വാതലൂർ, സുരേഷ് ബാബു , റോസിലി, സീന ബിജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, കൊടുവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ. പ്രിയ മോഹൻ, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കാഫ്റ്റ് കോ-ഓഡിനേറ്റർ 
അജു എമ്മാനുവൽ എന്നിവർ സംസാരിച്ചു.

ആദ്യദിന പരിശീലന പരിപാടിയിൽ
അലങ്കാര സസ്യ കൃഷി സാധ്യതകൾ അധിക വരുമാനത്തിനും കൃഷിയിട സൗന്ദര്യവത്കരണത്തിനും എന്ന വിഷയത്തിൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് 
പ്രൊഫസർ നജീബ് നടുത്തൊടിയും, ഫാം ടൂറിസം: സംരഭകത്വ പദ്ധതികളും സർക്കാർ ധനസഹായങ്ങളും എന്ന വിഷയത്തിൽ ഇൻഡസ്ട്രിയൽ ഓഫീസർ ബിജി വിജയനും ക്ലാസുകൾ നയിച്ചു.

സെമിനാറിൽ നാളെ കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ നയിക്കുന്ന 
ഫാം ടൂറിസവും സംയോജിത കൃഷിയും എന്ന വിഷയത്തിൽ പഠന ക്ലാസും ,
തെരഞ്ഞെടുത്ത ഫാം ടൂറിസം കൃഷിയിട സന്ദർശന യാത്രയും ഉണ്ടായിരിക്കുന്നതാണെന്ന് ഡോ. പ്രിയമോഹൻ അറിയിച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only