2024-2025ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് ജൈവവളം, രാസവളം, കുമ്മായം
ജാതി കൃഷിക്കുള്ള വളങ്ങളും
സബ്‌സിഡി നിരക്കിൽ വിതരണമാരംഭിച്ചു.
കൃഷിഭവനിൽ നടന്ന ചടങ്ങിൽ വളങ്ങൾ വാങ്ങിക്കാനുള്ള സ്ലിപ്പ് വിതരണം ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ഒരു തെങ്ങിന് 1 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മായം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. പൊട്ടാഷ് 50 ശതമാനം സബ്‌സിഡിയിലും വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവക്ക് 75% സബ്‌സിഡിയിലുമാണ് കർഷകർക്ക് ലഭിക്കുക. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സ്ലിപ് പ്രകാരം അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി '
ക്ഷേമ കാര്യ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
റോസിലി ജോസ് ,വാർഡംഗം സുരേഷ് ബാബു മൂട്ടോളി , കാർഷി വികസന സമിതി അംഗങ്ങളായ പയസ് തീയ്യാട്ട് പറമ്പിൽ. രാജേഷ് സിറിയക് മണിമല തറപ്പിൽ ,കർഷകർ
കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് ,
കൃഷി അസിസ്റ്റൻ്റുമാരായ
അനൂപ്. ടി. രാമദാസൻ ,ഫിറോസ് ബാബു, ഷഹന എന്നിവർ പങ്കെടുത്തു .
Post a Comment