Sep 2, 2024

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.


തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കഴിഞ്ഞദിവസം അറബിക്കടലില്‍ രൂപപ്പെട്ട അസ്ന ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമര്‍ദമായി മാറി. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഈ മാസം കൂടുതല്‍ മഴ ലഭിക്കും

സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ പൊതുവെ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണില്‍ 25 ശതമാനം കുറവ് മഴ ലഭിച്ചപ്പോള്‍ ജൂലൈയില്‍ 16 ശതമാനം കൂടുതല്‍ ലഭിച്ചു. എന്നാല്‍ ഓഗസ്റ്റില്‍ 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇതുവരെ 11 ശതമാനം കുറവാണ് മഴ. ഈ മസവും ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only