Sep 25, 2024

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി.


തിരുവമ്പാടി :

കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. മൂന്നാം ഘട്ട നറുക്കെടുപ്പിന്റെ ഉദ്ഘാടനം *കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. അലക്സ്‌ തോമസും*,  
രണ്ടാം ഘട്ട നറുക്കെടുപ്പിന്റെ സമ്മാന വിതരണം *തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. ജോസ് മാത്യുവും* ഉദ്ഘാടനം ചെയ്തു.



തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എ അബ്ദുറഹ്മാൻ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര, മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഏലിയാമ്മ ജോർജ്, രാമചന്ദ്രൻ കരിമ്പിൽ, മനോജ്‌ വാഴെപറമ്പിൽ, വിൻസെന്റ് വടക്കേമുറി, സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പറേക്കുന്നത്, സാലസ് ചെമ്പോട്ടിക്കൽ, നീന ജോഫി, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only