Sep 25, 2024

അലങ്കാര സസ്യ കൃഷി: വരുമാനത്തിനും കൃഷിയിട സൗന്ദര്യത്തിനും. പരിശീലന പരിപാടി നാളെ കൂടരഞ്ഞിയിൽ


കൂടരഞ്ഞി :

ഫാം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുതുതായി ഫാം ടൂറിസം രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി കേരള കൃഷി വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാർഷിക ഫാം ടൂറിസ സൊസൈറ്റിയും (KAFT) ത്രിതല പഞ്ചായത്തുകളും സംയുക്തമായി സെപ്റ്റംബർ 26, 27 തിയ്യതികളിലായി കൂടരഞ്ഞി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന ഫാം ടൂറിസം പരിശീലന പരിപാടിയുടെ ഭാഗമായി 26/09/2024 വ്യാഴാഴ്ച അമ്പലവയൽ RARS അസിസ്റ്റന്റ് പ്രൊഫസർ നജീബ് *അലങ്കാര സസ്യ കൃഷി* എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കുന്നു.

രണ്ടാമത്തെ സെഷനിൽ ഇൻഡസ്ട്രിയൽ ഓഫീസർ ബിജി *ഫാം ടൂറിസം: തൊഴിൽ സംരംഭങ്ങളും സാധ്യതകളും.* എന്ന വിഷയത്തിലും ക്ലാസ്സ് എടുക്കുന്നതാണ്.

*അലങ്കാര സസ്യ കൃഷി* എന്ന ക്ലാസ് അലങ്കാര ചെടികളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഏറെ ഉപകാരപ്രദമാവും. പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ അധികം ഉപകരിക്കും. താല്പര്യമുള്ള എല്ലാവർക്കും രണ്ട് ക്ലാസ്സുകളിലും പങ്കെടുക്കാവുന്നതാണ്. കുടുംബ സമേതവും പങ്കെടുക്കാം.


കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് 
നടക്കുന്ന ദിന ഫാം ടൂറിസം പരിശീലന പരിപാടി രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കും.
9.30 രജിസ്ട്രേഷൻ ആരംഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് 
ശ്രീമതി .ഷീജ ശശി ഉച്ചയ്ക്ക് 2:00 മണിക്ക് ഉദ്ഘാടനം ചെയ്യും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only