Sep 25, 2024

തിരുവമ്പാടി എസ്റ്റേറ്റ് ഓഫിസിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് CITU നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി.

 മുക്കം: വിവിധ ആവശ്യങ്ങൾ.

1. എസ്റ്റേറ്റ് സ്ഥിരം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് സ്ഥിരം കാഷ്യൽ ജീവനക്കാർ പോലുംഅല്ലാത്ത ജോലിക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് നിലവിലെ ടാസ്ക് അട്ടിമറിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക.

2.തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലെക്കുള്ള കുടിവെള്ളത്തിൽ അമോണിയ കലർത്തിയ സാമൂഹ്യ ദ്രോഹികളെ കണ്ടത്താതെ മാനേജ്മെന്റ് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുക

3.ഫാക്ടറി സെക്ഷനിൽ ഒഴിവുള്ള ക്രമ്പ് സെക്ഷനിൽ ഫീൽഡിലെ സീനിയൊറിറ്റി അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് സ്ഥിരനിയമനം നൽകുക 

 4.എസ്റ്റേറ്റിലെ റോഡുകൾ നന്നാക്കുക.

5.കൂലി വർദ്ധന സമയത്ത് മുൻകാലങ്ങളിൽ തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന എക്സ്ട്രാ വർക്കിനും, ഓവർ ടൈമിനുമുള്ള അരിയേഴ്സ് ഉടനടി വിതരണം ചെയ്യുക.

6.ഫീൽഡ് തൊഴിലാളികൾക്ക് നിലവിലുള്ള ടാസ്കിനേക്കാൾ കൂടുതൽ ടാസ്ക് നൽകി സ്ത്രീ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് മാനേജ്മെന്റ് പിന്മാറുക.

7.എക്സ്ട്രാ ടാപ്പിംഗ് ജോലി ചെയ്യുന്നില്ല എന്ന കാരണത്താൽ തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക.

 8.അനാവശ്യമായി തൊഴിലാളികൾക്ക് ഷോക്കേഴ്സ് നോട്ടീസ്നൽകുകയും പിന്നീട് മാനസികമായി പീഡിപ്പികുന്നതും അവസാനിപ്പിക്കുക.
9.ആശ്രിത കാഷ്യൽ തൊഴിലാളികൾക്ക് ഫീൽഡിൽ ജോലി നൽകുക 

10.240 പണി പൂർത്തികരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുക.

11. എസ്റ്റേറ്റിൽ കാലങ്ങളായി തുടർന്ന് വരുന്ന സെക്ഷൻ സീനിയോററ്റി രീതി നിലനിർത്തുക.


ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ധർണ നടത്തിയത്.
 സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി എസ് പ്രജിത്ത് സ്വാഗതം പറയുകയും,കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ് യൂണിയൻ ജനറൽ സെക്രട്ടറി ഇ.പി അജിത്ത് ഉദ്ഘാടനം ചെയ്ത ധർണയിൽ സുകുമാരൻ അധ്യക്ഷനാവുകയും വിശ്വനാഥൻ.കെ,മുസ്തഫ,റഫീഖ്.കെ എന്നിവർ സംസാരിക്കുകയും നാസർ അത്തോളി നന്ദിപറയുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only