ആനയാംകുന്ന് : എൻ എസ് എസ് പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ജാഗ്രതാ ജ്യോതി എന്ന ലഹരി വിരുദ്ധ പദ്ധതി യുടെ ഭാഗമായി ആയിരത്തോളം ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്യുവാൻ വി.എം എച്ച്.എം.എച്ച്.എസ്.എസ്. ആനയാംകുന്ന് എൻ എസ് എസ് യൂണിറ്റ് തുടക്കം കുറിച്ചു. ഗാന്ധി സ്മൃതി നവീകരണ പദ്ധതി ഉദ്ഘാടന ചടങ്ങിൽ മാധ്യമ പ്രവർത്തകനും റിട്ടയർട് അധ്യാപകനും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ശ്രീ എ പി മുരളീധരൻ ലഘുലേഖ പ്രകാശനം ചെയ്തു. കൂടാതെ ജന്ന ഫാത്തിമ, ഫഹ്മിദ തസ്നിം എന്നെ വോളണ്ടിയേഴ്സ് തയ്യാറാതിയ ഗാന്ധി സ്മൃതി ചുമർ എഴുത്ത് പ്രശംസനീയമാണെന്ന് ഉദ്ഘാടകൻ എടുത്തു പറയുകയുണ്ടായി. ലഹരി വിരുദ്ധ ലഘുലേഖ എൻ എസ് എസ് വോളണ്ടിയേഴ്സ് വീടുകൾ തോറും കയറി വിതരണം നടത്തും. ലഹരിക്കെതിരെയുള്ള 100 ഓളം പോസ്റ്ററുകൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. *പൗരബോധത്തോടെ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗ പ്പെടുത്തുക* എന്ന വിഷയവുമായി ബന്ധപ്പെട്ട് 2 മണിക്കൂറോളം നീണ്ട ബോധവത്കരണ ക്ലാസും ഉദ്ഘാടകൻ വോളണ്ടിയേഴ്സിന് നൽകി. ലഹരിക്കടിമപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറക്ക് ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി പൗരബോധം സൃഷ്ടിക്കാനും വിദ്യാർത്ഥികളിൽ നടക്കുന്ന സാമൂഹ്യമാധ്യമ ദുരുപയോഗം തടയാനും ഒരു രാഷ്ട്രത്തിൻ്റെ മൂല്യം ഉയർത്തുന്ന രീതിയിൽ ജനാധിപത്യ മതേതര സാമുഹിക കാഴ്ചപ്പാടോടെ ഇടപെടാനും സഹായകമായ ഒരു ക്ലാസായിരുന്നു ഗാന്ധിജയന്തി ദിനത്തിൽ വോളണ്ടിയേഴ്സിന് സമ്മാനമായി ലഭിച്ചത്. പ്രോഗ്രാം ഓഫീസർ നസീറ കെ.വി , എൻ എസ് എസ് വോളണ്ടിയേഴ്സ് ആയിട്ടുള്ള ദേവിക ജിതേഷ് ,ദിയ സാദിഖ് , സഫ്വാൻ , അബ്ദുള്ള അദ്നാൻ , ആൻഷി റഹ്മാൻ എന്നിവർ സംസാരിച്ചു
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment