Oct 31, 2024

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിന് ഇരയായി


തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 കാരിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് പൂവാർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം പൂവാറിൽ 28-ാം തീയതി അതിരാവിലെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്. പൂവാറിൽ വെച്ച് ഈ കുട്ടിയെ ആദർശ് കാണുകയും കാറിൽ കയറാൻ പറയുകയുമായിരുന്നു.

സംഭവ ദിവസം കുട്ടിയുടെ പിറന്നാളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് പിറന്നാൾ സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ വാഹനത്തിനുള്ളിൽ കയറ്റിയത്. അതിന് ശേഷം ഇവർ മൂന്നുപേരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only